ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ 65 വയസ്സു കഴിഞ്ഞവരെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി, രാജ്യത്തെ 12 കോടി തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും 65 വയസ് കഴിഞ്ഞ വരാണ്, അവര്‍ക്ക് ഹാജരും വേതനവും നല്‍കണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന് (AITUC) കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പാവപ്പെട്ട തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയില്ല.
ഓണം ഫെസ്റ്റിവല്‍ അനുവദിക്കണമെന്ന ആവശ്യത്തിന് 100 ദിവസം ജോലി ചെയ്തവര്‍ക്ക് മാത്രമാണ് 1000 രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ നാമമാത്രമായവര്‍ക്ക് മാത്രമേ ഈ തുക കിട്ടിയിട്ടുള്ളു. കേരളത്തിലെ 23 ലക്ഷം വരുന്ന തൊഴിലാളികളോട് സര്‍ക്കാര്‍ വിവേചനമാണ് കാണിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ എല്ലാ തൊഴിലാളികള്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്ന് കൊല്ലത്ത് 2018ല്‍ പ്രഖ്യാപിച്ചതാണ്, അതിനു ശേഷം ഒരു നടപടിയും ഉണ്ടായിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ രാജ്യത്ത് ചെയ്യുന്ന സേവനത്തിന്റെ മഹത്വം സര്‍ക്കാരുകള്‍ അവഗണിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല.
ഇത് സങ്കടകരമായ അനുഭവമാണ്. കോവിഡിന്റെ വ്യാപനം കൂടുന്നു, പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നാടുനീങ്ങുകയാണ്. ഈ സാഹചര്യം പരിഗണിച്ച് കേന്ദ്ര- സസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര സാമ്പത്തിക സഹായം നല്‍കണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു.
ഈ ആവശ്യം നേടിയെടുക്കുന്നതിന് വേണ്ടി മുഴുവന്‍ തൊഴിലാളികളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കണമെന്നും എന്‍ആര്‍ഇജി വര്‍ക്കേഴ്സ് ഫെഡറേഷന് അഭ്യര്‍ത്ഥിച്ചു.


