ഒളിമ്പിക്സ് വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍. ആദ്യ റൗണ്ടില്‍ സ്വീഡിഷ് താരത്തിനെതിരെ അനായാസ വിജയം കരസ്ഥമാക്കിയാണ് വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
53 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം. സ്വീഡന്റെ സോഫിയ മഗദലേനയെ 7-1 ന് തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറിലെത്തിയത്. വിനേഷിന്റെ അറ്റാക്കിലും ഡിഫന്‍സിലും പതറിപ്പോയ സോഫിയ തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ പോലും കാണിച്ചില്ല.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെലാറസിന്റെ വനേസയെയാണ് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് നേരിടുക.