ഭരണഘടനയെക്കുറിച്ച് താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്. ഭരണഘടനയുടെ അന്തസത്ത തകര്‍ന്നെന്നാണ് ഉദേശിച്ചതെന്നും മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും സജി ചെറിയാന് വിശദീകരിച്ചു.
”ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നുണ്ട്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. മല്ലപ്പള്ളി പ്രസംഗത്തിലെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. ചൂഷിത ജനകോടികള്‍ക്ക് നീതി ലഭിക്കാന്‍ ഭരണഘടന ശക്തിപ്പെടണം.
ചില ആശങ്കകള്‍ സ്വന്തം ഭാഷയില്‍ പറയുകയാണുണ്ടായത്. പരാമര്‍ശം ഏതെങ്കിലും തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെങ്കില്‍ അതിയായ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു.”-സജി ചെറിയാന് പറഞ്ഞു.


