പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിലെ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
എ.മോനിഷ (16), ആര്. പ്രിയദര്‍ശിനി (15) ആര്. ദിവ്യ ദര്‍ശിനി (10), എം. നവനീത (18), കെ. പ്രിയ (18), എസ്. സംഗവി (16). എം. കുമുദ (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം.
സംഭവത്തില്‍ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു. ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേര് കൂടി മുങ്ങുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

