പിഡബ്ല്യു ഫോര്‍യു മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രമോ വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്പാണ് പിഡബ്ല്യു ഫോര്‍യു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഏഴാം തീയതി ഔദ്യോഗികമായി നിലവില്‍ വരും.
റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോര്‍ യു മൊബൈല്‍ തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റലൈസേഷന് പൂര്‍ത്തീകരിച്ച 4000 കിലോമീറ്റര്‍ റോഡുകളുടെ ഡിജിറ്റലൈസേഷന് ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഡിജിറ്റലൈസേഷന് പൂര്‍ത്തിയായ റോഡുകളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ വന്നാല്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കും. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും.


