സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വര്‍ക്കല എംഎല്‍എ വി ജോയ് സ്ഥാനമേല്‍ക്കും. ആനാവൂര്‍ നാഗപ്പന് സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതോടെയാണ് മാറ്റം. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ധാരണയായത്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം കോര്പറേഷന് കത്ത് വിവാദവും സിപിഐഎമ്മിന്റെ പോഷക സംഘടനകളിലെ പ്രശ്നങ്ങളും വലിയ വിവാദങ്ങളായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആനാവൂര്‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റി വി. ജോയ് നിയമിക്കുന്നത്.