കൊവിഡ് വാക്സിന് സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ടേക്കും. ആരോഗ്യ പ്രശ്നങ്ങളടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വാക്സിന് എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തു വിടുക. വാക്സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. തുടര്‍ന്ന് മറ്റ് നടപടികളിലേക്ക് കടന്നേക്കും.
അയ്യായിരത്തോളം അധ്യാപകര്‍ ഇനി വാക്സിന് എടുക്കാന്‍ ബാക്കിയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ വാക്സിന് എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേരു വിവരം വെളിപ്പെടുത്തും എന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും എണ്ണം മാത്രമാകും പുറത്ത് വിടുക എന്നാണ് സൂചന.
വാക്സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. രാവിലെ ഒന്‍പത് മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നടത്തുന്ന പത്രസമ്മേളനത്തിലൂടെയാകും വിവരങ്ങള്‍ പുറത്ത് വിടുക.
ഇന്നലെ ഉച്ചയ്ക്ക് മുമ്പ് കണക്ക് പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കണക്കെടുപ്പ് വൈകിയതിനാല്‍ ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
വാക്സിനെടുക്കാത്തവര്‍ സ്കൂള്‍ ക്യാമ്പസിനുള്ളിലേക്ക് കടക്കേണ്ടതില്ലെന്നാണ് നിലപാടെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ആരോഗ്യ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും.


