സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയില്‍ നിന്നും പിന്മാറാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പല സംസ്ഥാനങ്ങളും നികുതി കുറച്ചു. കേരള സര്‍ക്കാര്‍ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാല്‍ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ ധനമന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന് അറിയിച്ചു.


