പാലക്കാട്: നുണപ്രചരണം നടത്തിയെന്നു കാട്ടി വാളയാര്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. കെ പി സതീശനെതിരെ പെണ്‍കുട്ടികളുടെ അമ്മ പാലക്കാട് എസ് പിക്ക് പരാതി നല്കി. നുണപരിശോധനയെ പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്ന രീതിയില്‍ കെ പി സതീശന് പ്രചരണം നടത്തിയെന്നാണ് പരാതി. കെ പി സതീശനെതിരെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
വാളയാര്‍ കേസിലെ സിബിഐ പ്രോസിക്യൂട്ടര്‍ക്കെതിരെ നേരത്തെ പെണ്‍കുട്ടികളുടെ അഭിഭാഷകന് അഡ്വ. രാജേഷ് എം മേനോനും രംഗത്ത് വന്നിരുന്നു. നുണപരിശോധനയെ പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്നത് പച്ചക്കള്ളമാണെന്ന് അഭിഭാഷകന് പറഞ്ഞിരുന്നു. കെ പി സതീശന് തെറ്റായ കര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും, പിന്നില്‍ നിഗൂഢ ലക്ഷ്യമുണ്ടെന്നും രാജേഷ് എം മേനോന് ആരോപിച്ചിരുന്നു. നുണപരിശോധനയെ പെണ്‍കുട്ടികളുടെ അമ്മ എതിര്‍ത്തെന്ന് തെളിയിച്ചാല്‍ താന്‍ വക്കീല്‍ പണി അവസാനിപ്പിക്കാമെന്നായിരുന്നു രാജേഷ് എം മേനോന്റെ വെല്ലുവിളി. രക്ഷിതാക്കളെ ഉള്‍പ്പടെ നുണ പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട് എന്നും രാജേഷ് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളുടെ അമ്മ നുണപരിശോധനയെ എതിര്‍ത്തെന്ന് സിബിഐ പ്രോസിക്യൂട്ടറായ കെ പി സതീശന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരേയാണ് അമ്മ പരാതി നല്‍കിയത്.