വിദ്യാര്‍ത്ഥികളുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ജന്മദിനമാണ് പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ ആഘോഷിക്കാന്‍ പദ്ധതിയിടുന്നത്. 2018ല്‍ ആരംഭിച്ച ഹാപിനെസ് കരിക്കുലത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
കുട്ടികളില്‍ ആത്മവിശ്വാസം കൂട്ടുകയും സഹാനുഭൂതിയും കൃതജ്ഞതാബോധവും വളര്‍ത്തുകയും പ്രചോദനം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ജന്മദിനം ആഘോഷിക്കാനുള്ള പുതിയ തീരുമാനമെന്ന് ഡല്‍ഹി വിദ്യാഭ്യാസ ഡയരക്ടറേറ്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അവധി ദിവസം ജന്മദിനമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തി ദിവസം ആഘോഷ പരിപാടികള്‍ നടത്തും.
1,030 സര്‍ക്കാര്‍ സ്കൂളുകളിലായി നഴ്സറി മുതല്‍ എട്ടുവരെയുള്ള ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ജന്മദിനമായിരിക്കും ആഘോഷിക്കുക.
വിദ്യാര്‍ത്ഥികളുടെ ക്ഷേമവും മാനസികോല്ലാസവും സന്തോഷവും ലക്ഷ്യമിട്ടാണ് 2018ല്‍ ഹാപ്പിനസ് കരിക്കുലം ആരംഭിച്ചത്. ദിവസവും 35 മിനിറ്റുള്ള ക്ലാസാണ് ഇതിന്റെ ഭാഗമായി പ്രത്യേകം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്നത്.