സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീയെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി.സ്ത്രീകളുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്നതാണ് ഇയാളുടെ പ്രവൃത്തി.
എല്ലാ സോഷ്യൽ നെറ്റ്വർക്കുകളും പോലീസ് കർശന നിരീക്ഷണത്തിലാണ്. സോഷ്യൽ നെറ്റ്വർക്കുകളിൽ തെറ്റായ പ്രചാരണം നടത്തുന്നവരെ ഗൗരവമായി കാണും.
ദുരന്തമുഖത്തെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി അശ്ലീല കമന്റുകളാണുണ്ടായിരുന്നത്. സോഷ്യൽ മീഡിയ വഴി ഇവർ രൂക്ഷവിമർശനങ്ങൾ നേരിടുന്നുണ്ട്.