കൊച്ചി: കേരള സര്‍ക്കാരിന്റെ ഐടി സെക്രട്ടറിയായി എം ശിവശങ്കര്‍ സ്ഥാനമേറ്റ ശേഷം അഴിമതിയുടെ അക്ഷയ ഖനിയായി ഐ ടി വകുപ്പ് മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദത്തില്‍ പുറത്തുകൊണ്ടുവന്ന തെളിവുകളൊന്ന് പോലും നിഷേധിക്കാന്‍ ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല, പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കും സാധിച്ചിട്ടില്ല. അല്ലെങ്കില്‍ ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാന്‍ തയ്യാറാകണമെന്നു ചെന്നിതല ആവശ്യപ്പെട്ടു.
2018 മുതല്‍ ഒരേ പാറ്റേണിലുളള അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നിത്തല ആരോപിച്ചു. ‘എന്ത് അഴിമതിയും നടത്താന്‍ വൈഭവമുളള സര്‍ക്കാരാണ് ഇത്. ഐടി , വ്യവസായ വകുപ്പുകളില്‍ 2018ന് ശേഷം നടന്ന എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണം. പ്രസാഡിയോക്കാണ് കേരളത്തിലെ എല്ലാ വര്‍ക്കുകളും ലഭിക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ടെന്‍ഡര്‍ നടപടി നടക്കുമ്പോള്‍ തന്നെ എസ്ആര്‍ഐടിയും അശോകയും തമ്മില്‍ ഇടപാടുണ്ടായിരുന്നു, ഇതിന്റെ രേഖ പുറത്തുവിടുന്നു,
കെ ഫോണിലും ഇവരുണ്ട്. കെ ഫോണില്‍ ആദ്യ കരാറില്‍ മെയിന്റനന്‍സ് ഉള്‍പ്പെട്ടിട്ടും വീണ്ടും മെയിന്റനന്‍സിന് വേണ്ടി പ്രത്യേകം കരാര്‍ ഉണ്ടാക്കി. കെ ഫോണ്‍ കരാര്‍ നേടിയ എസ്ആര്‍ഐടി 313 കോടിയുടെ ഉപകരാര്‍ 2019ല്‍ അശോകയ്ക്ക് നല്കി. അശോക പിന്നാലെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനിയായ പ്രസാഡിയോയ്ക്ക് ഉപകരാര്‍ നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ക്യാമറ വെയ്ക്കുന്നതിനുളള ചുമതല നല്കിയതും പ്രസാഡിയോയ്ക്കാണ്. എന്നാല്‍ ക്യാമറ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.


