ബെംഗളൂരു: മംഗലാപുരത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളിയായ യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി അഭിനാണ് (23) പിടിയിലായത്. കേരളത്തില്‍ നിന്നുള്ള എംബിഎ വിദ്യാര്‍ത്ഥിനിയാണ് പ്രതി. പ്രണയം നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയതായും വിവരമുണ്ട്. പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കദബയിലെ സര്‍ക്കാര്‍ കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ ആക്രമിച്ചത്. പൊള്ളലേറ്റവരില്‍ ഒരാള്‍ മലയാളി പെണ്‍കുട്ടിയാണ്. ഈ കുട്ടിയെ ആക്രമിക്കുന്നതിനിടെ അടുത്തിരുന്ന പെണ്‍കുട്ടികള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു.