സര്‍വകലാശാല ഗവര്‍ണര്‍ ചാന്‍സിലറായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. പകരം സംവിധാനം ഏര്‍പ്പെടുത്തണം. തനിക്ക് ആരോടും പ്രശ്നങ്ങളില്ലെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തന്നെ ആര്‍ക്കും വിമര്‍ശിക്കാം. വിവാദങ്ങളോട് തര്‍ക്കിച്ച് നില്ക്കാന് താല്പര്യമില്ല, സമയവുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ മൗനം പാലിക്കാതെ എന്ത് ചെയ്യും. അത്രയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിക വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്. ശക്തി തെളിയിക്കാനുള്ള ഇടമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഡി ലിറ്റ് നല്കാന് കേരള വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മൗനം പാലിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്.
അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


