ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന് വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 13നാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തത്.
കോടിയേരി അവധിയെടുത്തോടെ എ വിജയരാഘവനായിരുന്നു താത്കാലിക ചുമതല. മകന് ബിനീഷ് കോടിയേരി ജയില്‍ മോചിതനായതിനു പിന്നാലെയാണ് അദ്ദേഹം തല്‍സ്ഥാനത്തു തിരികെയെത്തിയത്.
2020 നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്ണന് സെക്രട്ടറി പദവി താല്കാലികമായി ഒഴിഞ്ഞത്. ബിനീഷ് കോടിയേരിയുടെ അറസ്റ്റുണ്ടാക്കിയ വിവാദത്തിനൊപ്പം ആരോഗ്യ പ്രശ്നങ്ങളും അലട്ടിയതോടെയായിരുന്നു കോടിയേരി തല്ക്കാലം മാറിനിന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനായിരുന്നു പകരം ചുമതല.
പതിനാറാം വയസില്‍ പാര്‍ട്ടി അംഗമായ കോടിയേരി 2015ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് സെക്രട്ടറിയായത്. തുടര്‍ന്ന് 2018ല്‍ തൃശ്ശൂര്‍ സമ്മേളനത്തിലും തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര കമ്മറ്റിയിലും പി.ബിയിലും എത്തിയ ശേഷമാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയാാകുന്നത്.


