അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ സന്ദേശം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭിന്നശേഷിയുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയും, അവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കിയും സുസ്ഥിരമായ ഒരു കോവിഡാനന്തര ലോകം നമുക്ക് കെട്ടിപ്പടുക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദേശം:
‘ഭിന്നശേഷിയുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയും, അവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കിയും സുസ്ഥിരമായ ഒരു കോവിഡാനന്തര ലോകം കെട്ടിപ്പടുക്കാം എന്ന ഈ വര്‍ഷത്തെ ഐക്യരാഷ്ട്ര സംഘടനയുടെ സന്ദേശത്തെ പിന്തുടര്ന്ന്, നമ്മുടെ ദിവ്യാംഗരായ സഹോദരീ സഹോദരന്മാര്ക്ക്, അവസരങ്ങളും സൗകര്യങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. അവരുടെ, മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയും മനക്കരുത്തും നമ്മെ പ്രചോദിപ്പിക്കുന്നു. ‘ആക്സസിബിള്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നമ്മുടെ ദിവ്യാംഗ സഹോദരീ സഹോദരന്മാരുടെ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍, ആവിഷ്കരിച്ചിട്ടുണ്ട്’, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.


