മുല്ലപ്പെരിയാര്‍ അണിക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 65 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം തുറന്ന ആറ് ഷട്ടറുകളില്‍ 5 എണ്ണം ഇന്നലെ അടച്ചിരുന്നു.
മുല്ലപ്പെരിയാര്‍ ഡാമില്‍ 8 മണി മുതല്‍ മൂന്ന് ഷട്ടറുകള്‍ കൂടി 0.60m ഉയര്‍ത്തുമെന്നാണ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് നല്കുന്ന വിവരം. നിലവില്‍ 1493 ക്യുസെക്സ് ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതല്‍ 1512 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ക്യുസെക്സ് ജലം ഒഴുക്കി വിടും.
അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയര്‍ന്നതോടെയാണ് ഇടുക്കി ജല സംഭരണിയിലേക്ക് ആറ് ഷട്ടറുകള്‍ വഴി ജലം തുറന്നു വിട്ടത്. ഇന്നലെ ജലനിരപ്പ് താഴ്ന്നതായി നിരീക്ഷിച്ച അധികൃതര്‍ മൂന്ന് ഷട്ടറുകള്‍ അടയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ അടച്ച ഷട്ടറുകള്‍ ഉള്‍പ്പെടെ തുറക്കും.


