കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി കോടതി അഞ്ച് ദിവസം കൂടി നീട്ടിയിരുന്നു. ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദുമായി നടന്ന പണമിടപാട് സംബന്ധിച്ച് വിശദമായ അന്വേഷണത്തിലേക്കും ഇ.ഡി കടക്കും. ഇരുവരും തമ്മില്‍ 5 കോടി 17 ലക്ഷത്തിന്റെ ഇടപാട് നടന്നതായാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
ലഹരിക്കടുത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന് 2012 മുതല്‍ 2019 വരെവിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് അഞ്ച് കോടിയിലധികം രൂപകൈമാറിയെന്ന് ഇ.ഡി ഇന്നലെ കോടതിയില്റിപ്പോര്ട്ട് നല്‍കിയിരുന്നു. മയക്കുമരുന്ന് ഇടപാടിലൂടെ സമാഹരിച്ച പണമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. അനൂപിനെയും റിജേഷ് രവീന്ദ്രനെയും മറയാക്കി തുടങ്ങിയ ഇവന്റ് മാനേജ്മെന്റ് കമ്പനികളെ കുറിച്ചും ഇ.ഡി അന്വേഷിക്കും.
ബിനീഷ് ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ മറ്റൊരു കണ്ടത്തല്‍. ഈ സാഹചര്യത്തില്‍ ബിനീഷിനെതിരെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും കേസൈടുത്തേക്കും.


