തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍. മെഡിക്കല്‍ കോളജിലെ കൊവിഡ് നോഡല്‍ ഓഫിസര്‍മാര്‍ സ്ഥാനം രാജിവച്ചു. അധിക ചുമതല വഹിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗിയെ പുഴുവരിച്ച സംഭവിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അരുണയെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. സസ്പെന്ഷന് പിന്‍വലിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്ക്കരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ കോളജിലെ അന്‍പതോളം ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്സുമാരെയും സസ്പെന്‍ഡ് ചെയ്തത്.


