അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ മുന്‍മന്ത്രി ജി. സുധാകരന് വീഴ്ച പറ്റിയെന്ന് സിപിഎം കമ്മിഷന്. സ്ഥാനാര്‍ഥി എച്ച്. സലാം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും കണ്ടെത്തല്‍. സിപിഐഎം ചുമതലപ്പെടുത്തിയ രണ്ടംഗ പാര്‍ട്ടി കമ്മിഷന് റിപ്പോര്‍ട്ടിലാണ് ഗുരുതര പരാമര്‍ശങ്ങള്‍.
സുധാകരന്റെ സമീപനം സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ സഹായം നല്‍കിയില്ലെന്നും പരാമര്‍ശം. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, നടപടി തീരുമാനിക്കേണ്ടത് സംസ്ഥാന സെക്രട്ടേറിയറ്റാണ്.
കോടിയേരി ബാലകൃഷ്ണന് ഇല്ലാതിരുന്നതിനാല്‍ സിപിഐഎം യോഗത്തില്‍ ഇന്ന് വിഷയം പരിഗണിച്ചില്ല. എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സിപിഐഎം നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.