സിഎംഡിആര്‍എഫിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും നൽകി. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ സി.പി.എം എം.പിമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും പ്രഖ്യാപിച്ചു.മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സിപിഎം അംഗങ്ങൾ സംഭാവന ചെയ്യുന്നത്.
അംഗങ്ങളായ കെ.രാധാകൃഷ്ണൻ, ബികാഷ് രഞ്ജൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അമ്രാ റാം, വി.ശിവദാസൻ, എ.എ. റഹീം, സു വെങ്കിടേശൻ, ആർ സച്ചിതാനന്തം എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. കൂടാതെ, എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പുനർവികസന പദ്ധതികൾക്ക് പിന്തുണ നൽകുമെന്ന് നേതാക്കൾ പറഞ്ഞു.


