വ്യാപാര സ്ഥാപനങ്ങള്‍ അധിക സമയം തുറക്കണമെന്ന് പൊലീസ് ശുപാര്‍ശ. സംസ്ഥാനത്തെ വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നും ശുപാര്‍ശയില്‍. ചീഫ് സെക്രട്ടറിക്ക് നല്കിയ ശുപാര്‍ശകളിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് ആള്‍ക്കൂട്ടം നിയന്ത്രിക്കാനാകില്ല. ഇളവ് അനുവദിക്കുന്ന മേഖലകളില്‍ ആള്‍ക്കൂട്ട നിയന്ത്രണങ്ങള്‍ വേണം. തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്നും ചീഫ് സെക്രട്ടറിക്ക് നല്കിയ ശുപാര്‍ശകളില്‍ പൊലീസ് പറയുന്നു.
അതേസമയം, ഒന്‍പതു മുതല്‍ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ വ്യക്തമാക്കി. സര്‍ക്കാരിന് ആവശ്യത്തിനു സമയം കൊടുത്തിട്ടുണ്ട്. വ്യാപാരികള്‍ക്കായി പ്രഖ്യാപിച്ച പാക്കേജ് പ്രഹസനമാണെന്നും നസിറുദ്ദീന്‍ കുറ്റപ്പെടുത്തി.