അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്.രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ നെഹ്റു കുടുംബത്തിന്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി.ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രതിഷേധം നടത്തിയിരുന്നു.
അമേത്തിയിലെ ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസിലടക്കം രാഹുല്‍ ഗാന്ധിയുടെ ചിത്രം അടങ്ങിയ പ്രചാരണ ബോര്‍ഡുകള്‍ എത്തിച്ചിരുന്നു.സോണിയാ ഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി. സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് ഇവിടെ സ്ഥാനാർത്ഥി ആര് എന്ന ചോദ്യം ഉയർന്നത്.


