മുപ്പതു ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇതിനിടെ വിശ്വാസികള്‍ക്ക് പെരുന്നാളാശംസകള്‍ നേര്‍ന്ന് പി.സി. ജോര്‍ജ് രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.സി ആശംകള്‍ നേര്‍ന്നത്.
‘ഏവര്‍ക്കും സ്നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍ പി.സി.ജോര്‍ജ്’ എന്നാണ് ചിത്രത്തിനൊപ്പം പി സി ജോര്‍ജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് താഴെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കമന്റുകളായി വരുന്ന്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് പി.സി. ജോര്‍ജിനെ ഒരു വിഭാഗം വിമര്‍ശിക്കുന്നത്.
വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉച്ചയോടെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു. പി.സി. ജോര്‍ജിന്റെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ജാമ്യം ലഭിച്ചതിന് പിന്നാലെ മുസ്ലീം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാന് സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചിരുന്നു.


