തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. തീരുമാനം സൗമ്യമായി ഉണ്ടാകുമെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മുന്‍ എം.എല്‍.എ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ് പൊതുവില്‍ യുഡിഎഫില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജയം യുഡിഎഫിനൊപ്പമായിരിക്കുമെന്ന് ഉമാ തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും പിടി തോമസിന്റെ പിന്‍ഗാമിയായിരിക്കും. സ്ഥാനാര്‍ത്ഥി ആരാണെങ്കിലും ജയം യുഡിഎഫിനൊപ്പമായിരിക്കും. സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ഉമാ തോമസ് പറഞ്ഞു.
തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് രമേശ് ചെന്നിത്തല. നൂറ് സീറ്റ് തികയ്ക്കാമെന്നത് എല്‍ഡിഎഫിന്റെ സ്വപനം മാത്രമാണ്. കെവി തോമസിന് മറുപടി നല്‍കാനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടും. യുഡിഎഫിന്റെ പാരമ്പരാഗതമായ നിയോജക മണ്ഡലമാണ് തൃക്കാക്കര. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ്. നൂറ് സീറ്റ് തികയ്ക്കാമെന്നത് എല്‍ഡിഎഫിന്റെ സ്വപനം മാത്രം. കെവി തോമസിന് മറുപടി നല്കാനില്ല. യുഡിഎഫ് വളരെ മികച്ച രീതിയിലുള്ള വിജയം നേടും’- രമേശ് ചെന്നിത്തല പറഞ്ഞു.