പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് 400 പേര്‍ക്കെതിരെ കേസെടുത്തത്. തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയാണ് കേസ്. കോവിഡ് മാനദണ്ഡനങ്ങള്‍ പാലിക്കാതെ കൂട്ടം കൂടിയതിനാണ് കേസെടുത്തത്.

