സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സജി ചെറിയാന്രെ പ്രസംഗം ഭരണഘടനാവിരദ്ധമാണ്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം തൃപ്തികരം അല്ല. മുഖ്യമന്ത്രി റിപ്പോര്‍ട്ടില്‍ കൈ കടത്തിയെന്നും വിഡി സതീശന് ആരോപിച്ചു.
വിഷയം ഹൈകോടതിയുടെ പരിഗണയില്‍ ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോടതി കുറ്റവിമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കരുത്. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ വിരുദ്ധമാണോ, വിമര്‍ശനമാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്, എം വി ഗോവിന്ദന് അല്ല. വിചാരധാരക്ക് സമാനമായ അഭിപ്രായമാണത്.
സിപിഐഎം ഗോള്‍വാള്‍ക്കറെ അംഗീകരിക്കുന്നോയെന്ന് എം വി ഗോവിന്ദന് പറയണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയുണ്ട്. കാര്യങ്ങള്‍ അപകടകരമായ നിലയിലേക്ക് പോവുകയാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശി തരൂരിന്റെ നായര്‍ പ്രസ്താവനയില്‍ പ്രതികരിക്കാനില്ലെന്ന് സതീശന് വ്യക്തമാക്കി. ആ പ്രസ്താവനയെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാം. തന്നെ മനപ്പൂര്‍വം വലിച്ചിഴക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. വിവാദങ്ങളുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നേരത്തെ ഞങ്ങള്‍ ഉന്നയിച്ച ഉത്കണ്ഠകള്‍ ശരിയായി. പൊലീസിന് ജീപ്പില്‍ പെട്രോള്‍ അടിക്കാന്‍ പണമില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുകയാണ്. ജിഎസ്ടിക്ക് അനുസരിച്ച് നികുതി ഘടന മാറ്റണം. പാവങ്ങള്‍ക്ക് സാമൂഹ്യ പെന്ഷന് പോലും കിട്ടുന്നില്ല. സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം. കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെപിസിസി നേതൃത്വത്തോട് ചോദിക്കണം. പ്രസംഗിച്ചാല്‍ മാത്രം പോരാ പ്രവര്‍ത്തിക്കണമെന്ന മുരളീധരന്റെ പരാമര്‍ശം എല്ലാ പ്രവര്‍ത്തകര്‍ക്കും ബാധകമെന്നും സതീശന് പറഞ്ഞു.


