ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ പി.ആര് ഹരികൃഷ്ണന് കേസ് പിന്‍വലിച്ചു. കിട്ടാനുള്ള മുഴുവന്‍ പണവും ലഭിച്ചെന്ന് പരാതിക്കാരന് ഹരികൃഷ്ണന് അറിയിച്ചു. എഫ്.ഐ.ആര് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു.
ആറന്മുള സ്വദേശിയായ പി.ആര് ഹരികൃഷ്ണന് നല്കിയ പാരാതിയില്‍ കുമ്മനത്തെ കൂടാതെ ബി.ജെ.പി എന്‍.ആര്.ഐ സെല്‍ കണ്‍വീനര്‍ എന്‍. ഹരികുമാറുമടക്കം ആകെ ഒമ്പത് പ്രതികളാണുള്ളത്. 2018 -20 കാലയളവില്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഓഹരി ഉടമയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30,75000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.


