രാജ്യത്തിനും നാവിക സേനക്കും ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയിലായിരുന്നു ചടങ്ങ്. രാജ്യത്തിന്റെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്ത് വിശിഷ്ടം, പരിശ്രമത്തിന്റെ പ്രതീകം, ഓരോ ഭാരതീയനും അഭിമാനിക്കുന്ന മുഹൂര്‍ത്തമാണിത്.. വെല്ലുവിളികള്‍ ഉയര്‍ന്നു വന്നാലും നേരിടാന്‍ ഭാരതത്തിനു കഴിയും.
വിക്രാന്ത് തദ്ദേശീയമായി നിര്‍മിച്ചതോടെ രാജ്യം ലോകത്തിന്റെ മുന്നിലെത്തി. പ്രയത്നിച്ച എല്ലാവര്ക്കും അഭിനന്ദനം. തൊഴിലാളികള്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭിനന്ദനം. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണമാണ് വിക്രാന്ത്. വിമാന വാഹിനി കപ്പല്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ സ്രേണിയില്‍ ഇന്ത്യയും ചേരുന്നു. നാവിക സേനക്ക് കരുത്തും ആത്മ ധൈര്യവും കൂടി.
ആത്മനിര്‍ഭര്‍ ഭാരതത്തിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. തമിഴ്നാട്ടിലെയും യുപിയിലേയും പ്രതിരോധ ഉല്പന്ന നിര്‍മാണ കോറിഡോര്‍ മികച്ച രീതിയില്‍ മുന്നേറുന്നു. തദ്ദേശീയ ഉല്പന്ന നിര്‍മാണം രാജ്യത്തിനു മുതല്‍ കൂട്ടാകുമെന്നും മോദി പറഞ്ഞു.
സ്വയം പ്രാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകും. പ്രതിരോധ ഉത്പ്പാദന മേഖലയില്‍ വലിയ വളര്‍ച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു.


