കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടിയെ തരം താഴ്ത്തി സിപിഎം. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേയ്ക്കാണ് തരം താഴ്ത്തിയത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുന്നതിന് എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് നടപടി. കുഞ്ഞഹമ്മദ് കുട്ടിയുടെ സ്ഥാനാര്‍ത്ഥി മോഹമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് കമ്മിറ്റി വിലയിരുത്തല്‍.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ സീറ്റ് സിപിഐഎം കേരള കോണ്‍ഗ്രസിന് വിട്ട് നല്കിയതായിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രാദേശിയ നേതൃത്വത്തില്‍ നിന്നും രൂക്ഷ പ്രതിഷേധം ഉയര്‍ന്നതോടെ സീറ്റ് സിപിഐഎം തന്നെ നിലനിര്‍ത്തുകയും കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലന്, എളമരം കരീം എംപി, സംസഥാന സെക്രട്ടറിയേറ്റ് അംഗം ടിപി രാമകൃഷ്ണന് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.


