പാലക്കാട്ടെ ബിജെപിയിലെ ഭിന്നത തുറന്നു പറഞ്ഞ് ചിറ്റൂരില്‍ വിമത കണ്വെന്ഷന് നടന്നു. പത്മദുര്‍ഗം സേവാസമിതി പ്രവര്‍ത്തക കണ്വെന്ഷന് എന്ന പേരിലാണ് ചിറ്റൂര്‍ മണ്ഡലത്തിലെ ബിജെപി വിമതര്‍ യോഗം ചേര്‍ന്നത്.
നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് നിരവധി പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. നേരത്തെ ബിജെപിയില്‍ നിന്ന് പുറത്താക്കിയവരും യോഗത്തില്‍ പങ്കെടുത്തു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്, എന്‍ ശിവരാജനും കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു.
ബിജെപി പ്രവര്‍ത്തകര്‍ ഇതര രാഷ്ട്രീയ ചേരികളിലേക്ക് കൂട്ടത്തോടെ പോകുന്നത് തടയുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് പത്മദുര്‍ഗം സേവാമിതി നേതാക്കള്‍ പറയുന്നത്. എന്നാല്‍ ബിജെപി നേതൃത്വവുമായുള്ള അഭിപ്രായഭ ിന്നതയല്ല സേവാസമിതി കണ്വെന്ഷന് നടത്താന്‍ കാരണമെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
വിലക്ക് മറികടന്ന് പ്രവര്‍ത്തകര്‍ വിമത കണ്വെന്ഷന് പങ്കെടുത്തത് ബിജെപി ജില്ലാ നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജനപ്രതിനിധികളടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.