പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നില്‍. ആദ്യറൗണ്ടില്‍ പിസി ജോര്‍ജ് 8000ല്‍ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പിസി ജോര്‍ജിന് മറികടക്കാന്‍ സാധിക്കുമോ എന്നതാണ് ആകാംക്ഷ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനിയാണ് രണ്ടാമത്.
2016ല്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്. മണ്ഡലം ജോര്‍ജിനെ കൈവിടുമോയെന്ന് കണ്ടറിയാം.
വോടെണ്ണലിന്റെ രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ ഇടതു തരംഗത്തിന്റെ സൂചന. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നില്‍, കുമ്മനം ലീഡ് 510 മാത്രം. അതേസമയം, പാലായില്‍ മാണി സി.കാപ്പന്റെ ലീഡ് 8000 കടന്നു. പാലക്കാട്ട് ഇ.ശ്രീധരന്റെ ലീഡ് കുറയുന്നു, രണ്ടായിരത്തിനടുത്ത്.
തവനൂരില്‍ കെ.ടി.ജലീല്‍ പിന്നില്‍ തുടരുന്നു, വടകരയില്‍ കെ.കെ.രമ മുന്നില്‍. തൃശൂരില്‍ 13 ഇടത്തും LDF ലീഡ്. ഉടുമ്പഞ്ചോലയില്‍ എം.എം.മണിയുടെ ലീഡ് 13000 കടന്നു.


