കളമശേരിയില്‍ ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് പി. രാജീവ് പറഞ്ഞു.
പാലാരിവട്ടം അഴിമതിയുടെ പ്രതിഫലനമായിരുന്നു കളമശേരിയിലെ വിജയം. എറണാകുളം ജില്ലയ്ക്ക് മന്ത്രിയെ തീരുമാനിക്കേണ്ടത് മുന്നണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമായിരുന്നു പി. രാജീവിന്റെ പ്രതികരണം. കളമശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി. ഇ ഗഫൂറിനെ പരാജയപ്പെടുത്തിയാണ് പി. രാജീവ് ജയിച്ചു കയറിയത്.
തവനൂരില്‍ 3,066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ. ടി ജലീല്‍ വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകളോളം പിന്നില്‍ നിന്ന ശേഷമാണ് കെ. ടി ജലീല്‍ ജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലായിരുന്നു ജലീലിന്റെ പ്രധാന എതിരാളി.
വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കെ. ടി ജലീല്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ ഫിറോസ് കുന്നംപറമ്പില്‍ ഒന്നാം സ്ഥാനത്തു തന്നെ നിലയുറച്ചു. അവസാനഘട്ട വോട്ടെണ്ണലിലേയ്ക്ക് കടന്നപ്പോള്‍ കെ. ടി ജലീലിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് 3,066 ലേയ്ക്ക് ഉയരുകയായിരുന്നു.


