കോട്ടയം ജില്ലയില്‍ 9 മണ്ഡലങ്ങളില്‍ അഞ്ചിടത്ത് എല്‍ഡിഎഫും 4 ഇടങ്ങളില്‍ യുഡിഎഫും മുന്നില്‍. പാലാ മണ്ഡലത്തില്‍ 1200 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനാണ് മുന്നില്‍. കടുത്തുരുത്തിയില്‍ 27 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി മോന്‍സ് ജോസഫാണ് മുന്നില്‍. വൈക്കത്ത് സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ ത്രികോണ മത്സരത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കെ ആശ 3300 വോട്ടിന് മുന്നിലാണ്.
ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവന് 1200 വോട്ടിന് മുന്നിട്ട് നില്ക്കുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലതിക സുഭാഷ് പിന്നിലാണ്.
കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 2800 വോട്ടുകളുടെ ലീഡ് ഉണ്ട്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് 1000 വോട്ടുകളുടെ ലീഡാണ് ഉള്ളത്. ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോബ് മൈക്കിളിന് 2600 വോട്ടിന്റെ ലീഡുണ്ട്.
കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ജയരാജ് 1600 വോട്ടിന് മുന്നിലാണ്. പൂഞ്ഞാറില്‍ 5100 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്നിലാണ്. 2016 തിരഞ്ഞെടുപ്പില്‍ 27821സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച പി.സി. ജോര്‍ജ്, ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാള്‍ ഏറെ പിന്നിലാണ്.


