മന്നം ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത് പത്മനാഭന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നേതാവായിരുന്നു എന്‍.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവക്കെതിരെ അദ്ദേഹം നിലകൊണ്ടു. അയിത്തത്തിനെതിരെ തന്റെ സമുദായത്തെ തന്നെ അണിനിരത്തിയ മന്നം വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലുള്‍പ്പെടെ സജീവമായി പങ്കെടുത്തിട്ടുണ്ട്. പുരോഗമനാശയങ്ങള്‍ പുലരുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ന് മന്നം ജയന്തി. എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത് പത്മനാഭന് കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നേതാവാണ്. പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവക്കെതിരെ അദ്ദേഹം നിലകൊണ്ടു. അയിത്തത്തിനെതിരെ തന്റെ സമുദായത്തെ തന്നെ അണിനിരത്തിയ മന്നം വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലുള്‍പ്പെടെ സജീവമായി പങ്കെടുത്തിട്ടുണ്ട്. പുരോഗമനാശയങ്ങള്‍ പുലരുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതം. നവകേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെ.


