സ്റ്റാര്‍ സിങ്ങറിന്റെ എട്ടാമത് സീസണിന്റെ വര്‍ണ ശബളമായ ലോഞ്ചിങ് ഇവന്റ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. മത്സരാത്ഥികളെയും വിധികര്‍ത്താക്കളെയും പരിചയപ്പെടുത്തുന്ന ഈ ലോഞ്ച് ഇവന്റില്‍ മുഖ്യതിഥിയായി എത്തുന്നത് യൂത്ത് ഐക്കണ്‍ ടോവിനോ തോമസാണ്. ജനുവരി 3 ഞാറാഴ്ച ഉച്ചക്ക് 12 മണിമുതലാണ് ലോഞ്ച് ഇവന്റ് സംപ്രേക്ഷണം .
ശിവമണിയും സ്റ്റീഫന്‍ ദേവസ്സിയും ചേര്‍ന്നൊരുക്കിയ ജുഗല്‍ബന്ദിയും എസ്പി ചരണും മനോയും വിധികര്‍ത്താക്കളും സംഗീത വിസ്മയം കൊണ്ട് എസ്. പി.ബിയ്ക്ക് നല്കിയ പ്രണാമവും ആശ ശരത്, നവ്യ നായര്‍, കൃഷ്ണപ്രഭ, പാരീസ് ലക്ഷ്മി, ഇനിയ, നീത പിള്ള എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ‘ശങ്കരവും’ ബെന്നി ദയാല്‍, നിഖിത ഗാന്ധി, ആര്യ ദയാല്‍, ഹരിശങ്കര്‍, നിത്യ മേനോന് തുടങ്ങിയവരുടെ സംഗീതവിരുന്നും ലാഞ്ച് ഇവന്റിന്റെ മാറ്റ് കൂട്ടും.
കൂടാതെ ദുര്‍ഗ കൃഷ്ണ, മണിക്കുട്ടന്, ശരണ്യ ആനന്ദ്, മനീഷ, ആതിര എന്നിവരുടെ ഡാന്‍സുകളും രമേശ് നാരായണ്‍, മധുശ്രീ, മധുവന്തി എന്നിവരുടെ മ്യൂസിക്കല്‍ ഫ്യൂഷനും ഹരീഷ് കണാരനും ടീമും അവതരിപ്പിച്ച കോമഡി സ്കിറ്റും ആര്യയും, ധര്‍മജനും മറ്റു ടെലിവിഷന്‍ താരങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അടുങ്ങുന്നതാണണ് മാരത്തോണ്‍ സംപ്രേക്ഷണം. 10 മണിക്കൂറില്‍ അധികം ദൈര്‍ഘ്യവുമായി ‘സ്റ്റാര്‍ സിങ്ങര്‍ സീസണ് 8 മാരത്തോണ്‍ ലോഞ്ച് ഇവന്റ് ‘ ജനുവരി 3 ഞാറാഴ്ച ഉച്ചക്ക് 12 മണിമുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും.


