മൂവാറ്റുപുഴ മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം മൂവാറ്റുപുഴ നിയോജക മണ്ഡലം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ ജനപ്രതിനിധികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ടീമിനെ പരാജയപ്പെടുത്തിയാണ് മൂവാറ്റുപുഴ നഗരസഭ പ്രതിപക്ഷ നേതാവ് ആര്. രാകേഷിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ ടീം വിജയം കൈവരിച്ചത്.
ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അഭിഭാഷകര്‍, സിനിമാ താരങ്ങള്‍ എന്നിവരുടെ നാല് ടീമുകളാണ് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ പങ്കെടുത്തത്.
വിജയികള്‍ക്ക് മൂവാറ്റുപുഴ ആര്.ഡി.ഒ പി.എന്‍. അനിയും ചലച്ചിത്ര താരം സാജു നവോദയും ചേര്‍ന്ന് ട്രോഫികള്‍ നല്കി. സംഘാടക സമിതി രക്ഷാധികാരി ഗോപി കോട്ടമുറിക്കല്‍, കണ്‍വീനറും മൂവാറ്റുപുഴ തഹസില്‍ദാറുമായ രഞ്ജിത്ത് ജോര്‍ജ്, സംഘാടക സമിതി ഭാരവാഹികളായ എന്‍. അരുണ്‍, പി.എം ഇസ്മായില്‍, ഷാജി മുഹമ്മദ്, സജി ജോര്‍ജ്, താലൂക്ക് സപ്ലൈ ഓഫീസര്‍ നിതിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ 10ന് വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മൂവാറ്റുപുഴ നിയോജക മണ്ഡലം നവകേരള സദസ് സംഘടിപ്പിക്കുന്നത്.