സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതില്‍ നടപടി എടുക്കണമെന്ന് കോടതി. സ്വീകരിച്ച നടപടി അറിയിക്കാന്‍ കസ്റ്റംസ് കമ്മിഷണര്‍ക്ക് കോടതി നിര്‍ദേശം നല്കി. സ്വപ്ന നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. കഴിഞ്ഞ ഒക്ടോബറിലാണ് സ്വപ്ന പരാതി നല്‍കിയത്. രഹസ്യമൊഴി ചോര്‍ത്തിയത് കോടതിയുടെ അന്തസ്സിന് ചേര്‍ന്ന നടപടിയല്ലെന്ന് സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

