തിരുവനന്തപുരത്ത് യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി കണ്ടക്ടര്‍. യാത്രക്കാരെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. ചിറയിന്‍കീഴിലാണ് സംഭവം. മെഡിക്കല്‍ കോളജ് ചിറയിന്‍കീഴ് സര്‍വീസ് നടത്തുന്ന ബസിലാണ് യാത്രക്കാരെ ഇറക്കിവിട്ടത്.
ഉച്ചയ്ക്ക് 12 മണിയോടെ ചിറയിന്‍കീഴ് സ്റ്റാന്‍ഡിലാണ് സംഭവം. ആറ്റിങ്ങലില്‍ നിന്നും ചിറയിന്‍കീഴ് വഴി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ ഷീബയാണ് യാത്രക്കാര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയത്.
ബസ് പുറപ്പെടുന്നതിന് കുറച്ചു സമയം മുന്‍പ് യാത്രക്കാര്‍ കയറി ഇരുന്നതാണ് ഷീബയെ പ്രകോപിപ്പിച്ചത്. തനിക്ക് ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയമാണിതെന്ന് പറഞ്ഞ് യാത്രക്കാരോട് ബസില്‍ നിന്ന് ഇറങ്ങി പോകാന്‍ ഷീബ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാവാതെ ഇരുന്നതോടെയാണ് ഷീബ അസഭ്യം പറഞ്ഞത്.
ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് ഷീബ നടത്തിയത്.