വൈപ്പിനില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇന്‍ ബോര്‍ഡ് വളളം കടലില്‍ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി വള്ളമാണ് പുതുവൈപ്പിന് മൂന്ന് കിലോമീറ്റര്‍ പടിഞ്ഞാറു വച്ച് മുങ്ങിയത്.
മുമ്പ് അപകടത്തില്‍ പെട്ടു മുങ്ങിയ മറ്റൊരു ബോട്ടില്‍ അടിവശം തട്ടിയാണ് അപകടമുണ്ടായത്. ബോട്ടിലുള്ള 48 തൊഴിലാളികളെയും രക്ഷപ്പെടുത്തി.


