എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് എകെജി സെന്ററിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഇനി ഒരിക്കലും കേരളത്തില്‍ അധികാരത്തില്‍ വരില്ല എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. കേരളത്തിലെ ക്രമസമാധാനം തകര്‍ക്കുന്നതിനുളള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞ് കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ ബോംബെറിഞ്ഞയാളെ നാളെ കെപിസിസി സെക്രട്ടറിയായി നിയമിക്കാന്‍ പോലും ലജ്ജയില്ലാത്ത നേതൃത്വമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്.
ഇടതുപക്ഷ തുടര്‍ഭരണം വന്നതിന് ശേഷം കേളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. കേസ് അന്വേഷണം നടക്കുന്നതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നില്ല. അധികാരത്തിലെത്തി കട്ട് മുടിക്കാന്‍ ഇനി കഴിയില്ല എന്ന ചിന്തയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. ആക്രമണത്തിനെതിരെ ജനാധിപത്യപരമായി ഇടത് സംഘടനകള്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും കെപിസിസി സെക്രട്ടറിമാരിലൊരാളായി നിയമിക്കാനും ഒരു ലജ്ജയുമില്ലാത്ത നേതൃത്വമാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്ന് മന്ത്രി ആരോപിച്ചു. എകെജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ക്രമസമാധാന നില തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ നടത്തിയ അക്രമം പോലെ തന്നെ ഇപ്പോള്‍ തുടര്‍ഭരണം അംഗീകരിക്കാതെ കലാപ ശ്രമമാണ് നടത്തുന്നത്. ബോബെറിഞ്ഞ കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
എകെജി സെന്റര്‍ ഇടതുപക്ഷ മനസ്സുളളവരുടെ ഒരു വികാരമാണ്. എകെജി സെന്ററിന് നേരെ ബോംബെറിയുന്നത് കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്ന് വരുത്തി തീര്‍ക്കുന്നതിനുളള ബോധപൂര്‍വ്വമായ ശ്രമത്തിന് വേണ്ടിയാണ്. അധികാരത്തില്‍ വന്നാല്‍ കട്ടുമുടിച്ച് ശീലമുളളവരെ സംബന്ധിച്ചിടത്തോളം താങ്ങാനാകാത്തതാണ് തുടര്‍ഭരണം. പ്രത്യേകതരം മാനസിക വിഭ്രാന്തിയുളളവരായി സംസ്ഥാനത്തെ വലതുപക്ഷം മാറിയിരിക്കുകയാണ് എന്നും മന്ത്രി റിയാസ് പറഞ്ഞു.
ഇന്നലെ രാത്രി 11.25നാണ് സ്കൂട്ടറില്‍ എത്തിയയാള്‍ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് സ്ഫോടക വസ്തു വീണത്. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയില്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വീടിനും കെപിസിസി പ്രസിഡന്റിന്റെ വീടിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.