വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ചാലക്കുടിയില്‍ യുവാക്കള്‍ തന്നെ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്. ഡല്‍ഹിയില്‍ ചാണ്ടി ഉമ്മന്റെ സംഘടന പ്രവര്‍ത്തനം മികച്ചതായിരുന്നു. കേരളത്തില്‍ യുവ നേതൃത്വങ്ങളില്‍ സ്വീകാര്യനായ ചാണ്ടി ഉമ്മന്റെ വിജയം ചാലക്കുടിക്കാര്‍ക്ക് ഒരു മന്ത്രിയെ വരെ ലഭിക്കാമെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
നിലവില്‍ ഇവിടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന ധനപാലനെ വൈദ്യുതി വകുപ്പില്‍ ബോര്‍ഡിലേക്ക് സ്ഥിരം മെമ്പറായി നിയമിക്കാമെന്ന ധാരണയായി. തൊട്ടടുത്ത മണ്ഡലമായ അങ്കമാലിയില്‍ യുവ നേതാവായ എം.എല്‍.എ റോജി ജോണിന്റെ പ്രവര്‍ത്തനങ്ങളില്‍ എ.ഐ.സി.സി വരെ മതിപ്പ് പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ സമീപ മണ്ഡലമായ ചാലക്കുടിയില്‍ യുവാക്കള്‍ തന്നെ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്. അതേസമയം പി.സി. ചാക്കോയുടെ പ്രവര്‍ത്തനത്തില്‍ പല യുവനേതാക്കളും അതൃപ്തരാണ്. ഇതും യുവ നേതൃത്വത്തിന് സ്വീകാര്യനായ ചാണ്ടി ഉമ്മന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
ചാലക്കുടി പോലുള്ള സിറ്റിംഗ് സീറ്റ് ഗ്രൂപ്പുകളിയില്‍ നഷ്ടപ്പെടരുത് എന്ന് ദേശീയ നേതൃത്വത്തിന്റെ താത്പര്യം യുവനേതൃത്വം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.


