യൂത്ത് കോണ്‍ഗ്രസിന് പുതിയ ഭാരവാഹികളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. 10 ജനറല്‍ സെക്രട്ടറിമാരും 49 സെക്രട്ടറിമാരും അടങ്ങിയ ഭാരവാഹി പട്ടികയ്ക്കാണ് കോണ്‍ഗ്രസ് നേതൃത്വം അംഗീകാരം നല്‍കിയിരിക്കുന്നത്. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. പുതിയ 10 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി കേരളത്തില്‍ നിന്ന് രമ്യാ ഹരിദാസ് എം.പി.യെ ഉള്‍പ്പെടുത്തി.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ സംഘടനയോട് ചേര്‍ത്തു നിര്‍ത്തുക എന്നതാണ് ചാണ്ടി ഉമ്മന്‍ അധ്യക്ഷനായ റീച്ച് ഔട്ട് സെല്‍ എന്ന സമിതിയുടെ ചുമതല. ഒമ്പത് ജോയിന്റ് സെക്രട്ടറിമാരാണ് യൂത്ത് കോണ്‍ഗ്രസിനുള്ളത്. പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അംഗീകരിച്ചു. ആലത്തൂരില്‍ നിന്നുള്ള ലോക്സഭാ അംഗമായ രമ്യ ഹരിദാസ് രാഹുല്‍ ഗാന്ധി ആറ് വര്‍ഷം മുന്‍പ് നടത്തിയ ടാലന്റ് ഹണ്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധാകേന്ദ്രമാകുന്നത്.
18 സെക്രട്ടറിമാരില്‍ വിദ്യാ ബാലകൃഷ്ണന് തുടരും. 49 പുതിയ സെക്രട്ടറിമാരെയും ഒമ്പത് ജോയന്റ് സെക്രട്ടറിമാരെയും നിയമിച്ചതായും ദേശീയ ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ റാവു മീഡിയാ ചെയര്‍മാനായി തുടരും.


