ഗുവാഹതി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കും. ബാക്കിയുള്ള 26 സീറ്റ് ഘടകകക്ഷികൾക്ക് നൽകുമെന്ന് പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയ് പറഞ്ഞു. തേസ്പൂരിൽ പാർട്ടിയുടെ 141-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു പ്രഖ്യാപനം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടും. കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കും. ബാക്കിയുള്ള 26 സീറ്റ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത് വിഭജിക്കും. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സഖ്യം ഉണ്ടാവില്ലെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.


