യുപിയിൽ ട്രെയിൻ അട്ടിമറിക്കാൻ വീണ്ടും ശ്രമം.ബന്ദ-മഹോബ റെയിൽവേയിലാണ് സംഭവം.ട്രാക്കില്‍ കോണ്‍ക്രീറ്റ് തൂണ് കണ്ട ലോക്കോ പൈലറ്റ് എമർജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. തലനാഴിരയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ട്രെയിന്‍ ബ്രേക്കിട്ടതിന് പിന്നാലെ ലോക്കോപൈലറ്റ് റെയില്‍വേ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്‍പിഎഫും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തി.ട്രാക്കിൽ കോണ്‍ക്രീറ്റ് തൂൺ സ്ഥാപിച്ച് തടസ്സമുണ്ടാക്കിയതിന് 16-കാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.