കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതി തകര്‍ക്കാന്‍ ഗൂഢാലോചന. അഞ്ച് പേരെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു മുഖ്യമന്ത്രിയുടെ വസതി തകര്‍ക്കാന്‍ ആഹ്വാനം നടത്തിയത്. വാട്സാപ് ഗ്രൂപ്പ് അഡ്മിന് ഉള്‍പ്പടെയുള്ളവരെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ദക്ഷിണ കൊല്‍ക്കത്തയുടെ സമീപപ്രദേശമായ കാളിഘട്ടില്‍ ഒത്തുകൂടാന്‍ അംഗങ്ങളെ പ്രേരിപ്പിക്കുന്ന ഒരു വോയ്സ് ക്ലിപ്പ് ഞങ്ങള്‍ക്ക് നീതി വേണം എന്ന തലക്കെട്ടിലുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നു.