ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ തമിഴ്നാട്ടില്‍നിന്ന് രാജ്യസഭയിലെത്തിക്കാന്‍ ഡി.എം.കെയുടെ സഹായം തേടി കോണ്‍ഗ്രസ്. നിലവില്‍ അസമില്‍നിന്നുള്ള രാജ്യസഭാ എം.പി.യായ മന്മോഹന് സിങ്ങിനെ വീണ്ടും ജയിപ്പിക്കാന്‍ ആവശ്യമായ അംഗബലം കോണ്‍ഗ്രസിന് അസം നിയമസഭയിലില്ല.
ജൂണ്‍ 14-നാണ് മന്മോഹന് സിങ്ങിന്റെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്നത്. തമിഴ്നാട്ടില്‍ ജൂലായില്‍ ഒഴിവുവരുന്ന ആറുസീറ്റുകളില്‍ മൂന്നെണ്ണം നേടാനുള്ള അംഗബലം ഡി.എം.കെ. സഖ്യത്തിനുണ്ട്. അതില്‍ ഒന്ന് മന്മോഹന് സിങ്ങിനുവേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇതിനകം ഡി.എം.കെ. അധ്യക്ഷന്‍ സ്റ്റാലിനെ ആവശ്യം അറിയിച്ചിട്ടുണ്ട്.

