മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്വാലിക്കടുത്ത് റോഹന പ്രദേശത്താണ് ക്രൂരത അരങ്ങേറിയത്.
മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ നിന്നാണ് പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് മനസിലായത്. കൊലപാതകം, ബലാത്സംഗം, എസ്സി-എസ്ടി നിയമം, പോക്സോ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ഏഴ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുപേര്‍ക്കായി അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.

