കൊല്‍ക്കത്ത: പൗരത്വ നിയമഭേഗഗതിക്കെതിരായി നടക്കുന്ന സമരങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി നേതാലവ് ദിലീപ് ഘോഷ് വീണ്ടും രംഗത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രതിഷേധ സമരത്തിനിടയില്‍ ആരും മരണപ്പെടാത്തത് എന്താണെന്ന് ദിലീപ് ചോദിച്ചു.
നോട്ടുനിരോധന കാലത്ത് രണ്ടുമുതല്‍ മൂന്നുമണിക്കൂര്‍ വരെ വരി നില്ക്കുമ്ബോഴേക്കും ആളുകള്‍ മരിച്ചു വീണിരുന്നുവെന്നും എന്നാല്‍, ഷഹീന്‍ബാഗില്‍ കനത്ത തണുപ്പും സഹിച്ചാണ് സ്ത്രീകളും കുട്ടികളും സമരം നടത്തുന്നത്, എന്നിട്ടും ആരും മരണപ്പെടുന്നില്ല- ദിലീപ് പറഞ്ഞു. എന്ത് അമൃതാണ് അവരുടെ കൈവശമുള്ളതെന്നത് അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


