രാഷ്ട്രീയത്തിന്റെ ഉന്നതന്മാരെയും ഉദ്യോഗസ്ഥരെയും കുടുക്കിയ ഹണി ട്രാപ്പില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ഉന്നതരെ വശീകരിക്കാന്‍ ഇവര്‍ ഉപയോഗിച്ചത് 24ഓളം കോളേജ് വിദ്യാര്‍ത്ഥിനികളെയാണ്.മുഖ്യപ്രതി ശ്വേത ജെയ്നാണ് അന്വേഷണ സംഘത്തോടു കുറ്റസമ്മതം നടത്തിയത്.
12 ഉന്നത ഉദ്യോഗസ്ഥരും മധ്യപ്രദേശ് സര്‍ക്കാരിലെ എട്ടു മുന്‍ മന്ത്രിമാരും നിരവധി സിനിമാപ്രവര്‍ത്തകരും കുടുങ്ങിയ കേസില്‍ ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെണ്‍കുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയും ഉന്നതര്‍ക്കു മുന്‍പിലെത്തിക്കുകയായിരുന്നു.

അന്വേഷണത്തില്‍ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടിലാണു പ്രമുഖരായ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്.
24 ഓളം കോളജ് വിദ്യാര്‍ഥിനികളെ സംഘം കെണിയില്‍പെടുത്തി പെണ്‍വാണിഭത്തിനു ഉപയോഗിച്ചതായും പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി.


